നോവൽ
നോവലുകൾ പൂർണ്ണമായി വായിക്കുവാൻ മൊഴിയിൽ അംഗത്വം എടുത്തു വരിക്കാരാവുക.
- Written by: Freggy Shaji
- Category: നോവൽ
- Hits: 2075
ഭാഗം 10
രാത്രിയോടെ വീട്ടിൽ തിരികെ എത്തി ദേവൻ. ഗോപുവിനെ അവന്റെ വീട്ടിൽ ഇറക്കിയതിനുശേഷമാണ് ദേവൻ തിരികെ മുല്ലശ്ശേരിയിൽ എത്തിയത്. ദേവനെ കാത്തിരിക്കുകയായിരുന്നു എല്ലാവരും. ഫോൺ വിളിച്ച് അച്ചാച്ചനോട് കാര്യം പറഞ്ഞിരുന്നു എങ്കിലും വിശദമായി പറയുന്നത് കേൾക്കാൻ കാത്തിരിക്കുകയായിരുന്നു എല്ലാവരും.
- Written by: Freggy Shaji
- Category: നോവൽ
- Hits: 2972
നോവൽ ആരംഭിക്കുന്നു.
ടൗണിൽ നിന്ന് കുറച്ചു മാറി പ്രശാന്ത സുന്ദരമായ കൊച്ചു ഗ്രാമം. വയലും കുന്നും പുഴയും എല്ലാം ഉള്ള കൊച്ചു ഗ്രാമം. വലിയ തറവാട് വീടാണ് മുല്ലശ്ശേരി. ആ ഗ്രാമത്തിലെ തന്നെ മുന്തിയ തറവാട്ടുകാർ. ഏക്കർ കണക്കിന് നിലവും, കൃഷിയും കച്ചവടവും ഒക്കെ ഉള്ള വലിയ തറവാട്. ഭാഗം വെച്ച് ഓരോരുത്തരും മാറി താമസിക്കുന്നു. ചുറ്റുവട്ടത്ത് തന്നെയാണ് ബന്ധുക്കൾ എല്ലാവരും.
- Written by: Abith kane
- Category: നോവൽ
- Hits: 398
ആറ് - കുഴമറിച്ചിൽ
പോലീസുകാർ അതെല്ലാം വിശ്വസിച്ച മട്ടിലായിരുന്നു. എനിക്കെന്തോ അതിൽ ഒട്ടും വിശ്വാസം വന്നില്ല. സ്വന്തം തെറ്റ് മറയ്ക്കാൻ വേണ്ടി അവൻ കള്ളം പറയുകയായിരിക്കും എന്ന് ഞാൻ കരുതി. കാരണം, അവൻ അവിടുന്ന് രക്ഷപ്പെടാൻ നോക്കുകയാണെങ്കിൽ എന്തുകൊണ്ട് അവൻ ഈ വിവരം ആ രണ്ട് നേഴ്സുമാരോടും സെക്യൂരിറ്റിയോടും പറഞ്ഞില്ല. അവർ അവിടുന്ന് രക്ഷപ്പെട്ടതിനുശേഷം ആണ് ഇവർ മൂന്ന് പേരും മരണപ്പെടുന്നത്.
- Written by: Abith kane
- Category: നോവൽ
- Hits: 96
അഞ്ച് - അലക്സാണ്ടറുടെ കേസ് ഡയറി
വളരെ വിചിത്രമായ ഒരു കേസിനെ കുറിച്ചാണ് ഞാൻ ഇതിൽ വിവരിക്കുന്നത്. എന്റെ സർവീസ് കാലത്തിനിടയിൽ ഇത്രയും സങ്കീർണ്ണം പിടിച്ചൊരു കേസുണ്ടായിട്ടില്ല. പ്രകൃതിയുടെ സുപരിചിത സീമയിൽ ഒതുങ്ങാത്ത ഒരു സംഭവത്തെക്കുറിച്ചുള്ള അന്വേഷണമായിരുന്നു ഇത്.
- Written by: Molly George
- Category: നോവൽ
- Hits: 97
ഭാഗം 26
കൊച്ചുറാണി ഉറക്കത്തിൽ നിന്നും എന്താേ ദുഃസ്വപ്നം കണ്ട് ഞെട്ടിയുണർന്നു. അവൾ ദൂരേയ്ക്ക് കൈ ചൂണ്ടിക്കൊണ്ട് കട്ടിലിൽ നിന്നും ചാടിയിറങ്ങി. പെട്ടന്നയാൾ ചിന്തയിൽ നിന്നുണർന്നു. കരഞ്ഞ് ബഹളം വയ്ക്കുന്ന കൊച്ചുറാണിയെ വാരിയെടുത്തു. "ചാച്ചാ .. ദേ... മമ്മീം, കുഞ്ഞാവേം പോകുന്നു. എനിക്കും പോകണം."
- Written by: രാജേഷ് ആട്ടീരി
- Category: നോവൽ
- Hits: 1508
അന്ന് മേഘനാഥന്റെ ആദ്യത്തെ കച്ചേരിയാണ്. വെളുത്ത ജുബ്ബയും മുണ്ടും ധരിച്ചു പക്കമേളക്കാരുടെ നടുവിൽ സൂര്യതേജസ്സോടെ അതാ അവനിരിക്കുന്നു! അവനു മുന്നിൽ അനന്തസാഗരമായ സദസ്സ്. അവൻ സദസ്സിനെ വന്ദിച്ചു. ഒരു നിമിഷം കണ്ണുകളടച്ചു കൈകൂപ്പി വിശ്വചൈതന്യത്തെ സ്മരിച്ചു.
ഭാഗം 5
ചേച്ചി എൻ്റെ വീടിൻ്റെ അടുത്തുള്ള സ്റ്റോപ്പിൽ ആണ് ഇറങ്ങുന്നത്. അതുകൊണ്ടുതന്നെ എന്റെ കൂടെ അത്രയും നേരം ഉണ്ടാകും എന്ന സന്തോഷം തോന്നി. ഉടനെ ബാക്കി ബസ്സിൽ ഉള്ള ചേച്ചിമാരും ചേട്ടന്മാരും കുട്ടികളും എത്താൻ തുടങ്ങി.
- Written by: Abith kane
- Category: നോവൽ
- Hits: 961
ഒന്ന് - ഹാരിയുടെ ഡയറി ഡിസംബർ 1937.
ഞാൻ ഉണരുമ്പോൾ ഏകദേശം അഞ്ചു മണിയായി കാണും. എൻഡ്രി അടക്കം, ബാക്കിയുള്ളവരെല്ലാം നല്ല ഉറക്കത്തിലായിരുന്നു. വണ്ടി അതിവേഗം പച്ചപ്പിനിടയിലൂടെ കുതിച്ചു. ഞാൻ വണ്ടി ഓടിച്ചു കൊണ്ടിരിക്കുന്ന അലക്സാണ്ടറിന്റെ മുഖത്തേക്ക് നോക്കി. എന്തോ പെട്ടെന്ന് ചെയ്തുതീർക്കണം എന്നൊരു ഭാവം ആയിരുന്നു അദ്ദേഹത്തിന്റെ മുഖത്ത് ഞാൻ കണ്ടത്. അദ്ദേഹത്തിന്റെ കട്ടിയാർന്ന മീശയും ക്ലീൻ ഷേവ് ചെയ്ത മുഖവും കണ്ടാൽ ഒരു പോലീസ് ഉദ്യോഗസ്ഥനാണെന്നെ പറയൂ. ഞാൻ അല്പനേരം പുറത്തേക്ക് നോക്കിയിരുന്നു. വന്യമായി കിടക്കുന്ന മരങ്ങൾക്കിടയിൽ ഒന്നോ രണ്ടോ വീടുകൾ മാത്രമേ കാണാൻ കഴിഞ്ഞുള്ളൂ. തികച്ചും ഭീകരമായൊരു അന്തരീക്ഷം. പ്രകൃതിയുടെ മനോഹാരിത ഒപ്പിയെടുക്കാൻ എനിക്ക് സാധിച്ചില്ല. അതിരു വിട്ടുനിൽക്കുന്ന വൃക്ഷങ്ങളെല്ലാം എന്നെ ഉറ്റു നോക്കുന്നത് പോലെ. വീണ്ടും ഉറക്കത്തിലേക്ക് വീഴാൻ ഞാന്‍ ശ്രമിച്ചെങ്കിലും എനിക്ക് അതിന് സാധിച്ചില്ല.
- Written by: Shyju Neelakandan
- Category: നോവൽ
- Hits: 326
എഴുപതുകളുടെ പകുതിയിലാണ് ശംഭു ജന്മം കൊള്ളുന്നത്. ചിങ്ങക്കൂറില്‍ മേട മാസത്തിലെ മകം നാളില്‍ അസുരഗണത്തില്‍ ജനനം. അമ്മ കാഞ്ചന അച്ഛന് അപ്പുണ്ണി. സര്ക്കാരാപ്പീസിലെ ക്ലാര്‍ക്കായ അപ്പുണ്ണി, കോഴിക്കോട്ടങ്ങാടിയില്‍ പ്ലാന്‍ എസ്റ്റിമേറ്റ് വര പഠിക്കാന്‍ പോയിരുന്ന കാഞ്ചനയെ കണ്ട് മോഹിച്ച് പ്രേമിച്ച് വിവാഹം ചെയ്ത് കൊണ്ടു വന്നതാണ്.
- Written by: Molly George
- Category: നോവൽ
- Hits: 1152
നേഴ്സറിക്ലാസിൻ്റെ മുറ്റത്തേയ്ക്ക് നടന്നടുക്കുന്ന ജാൻസിയെ ദൂരെവെച്ചേ കൊച്ചുറാണി കണ്ടു.
"റ്റീച്ചറേ.. ദേ.. എൻ്റെ മമ്മി വന്നു. ഞാമ്പൂവാണേ. റ്റാറ്റാ.. ചിന്നൂ.. കുഞ്ഞാറ്റേ.. റ്റാറ്റാ.. ടിട്ടുമോനേ.. റ്റാറ്റാ.." അവൾ ബാഗെടുത്ത് തോളിലൂടെയിടാനൊരു ശ്രമം നടത്തി. ശാലിനി ടീച്ചറവളുടെ ബാഗു വാങ്ങി ഇരുകൈകളും ബാഗിൻ്റെ വള്ളിയിലൂടെ കടത്തി ബാഗ് തോളിലിട്ടു കൊടുത്തുകൊണ്ട് ടീച്ചർ ചോദിച്ചു.